Press Club Vartha

കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരടക്കം 3 പേര്‍ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരടക്കം 3 പേര്‍ അറസ്റ്റിൽ. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവരെയാണ് എക്സൈസ് പിടിയിലായത്. ഇവരോടൊപ്പം ഷാലിഫ് മുഹമ്മദിനേയും എക്സൈസ് പിടികൂടി.

പുലര്‍ച്ച രണ്ടു മണിയോടെയാണ് ഇവരെ പിടികൂടിയത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരില്‍ കണ്ടെടുത്തു.ഛായാഗ്രഹകന്‍ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. വൈദ്യപരിശോധനയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് സംവിധായകര്‍ക്കെതിരെ ഡയറക്ടേഴ്‌സ് യൂണിയന്‍ നടപടി സ്വീകരിച്ചു. സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്റഫ് ഹംസയേയും സസ്‌പെന്‍ഡ് ചെയ്തു.

Share This Post
Exit mobile version