Press Club Vartha

തിരുവനന്തപുരത്ത് വീണ്ടും വ്യാജ ബോംബ് ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും വ്യാജ ബോംബ് ഭീഷണി. ഇന്ന് രാവിലെ 8 മണിക്കാണ് സന്ദേശം എത്തിയത്. ശാസ്തമംഗലത്ത് ജർമൻ കോൺസുലേറ്റിൽ ബോംബ് വെച്ചന്നാണ് സന്ദേശം. തിരുവനന്തപുരം ഡിസിപിയുടെ ഈ മെയിലിലേക്ക് ആയിരുന്നു സന്ദേശം എത്തിയത്.

തുടർന്ന് പൊലീസും ബോംബ്‌ സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ അസ്വാഭാവികമായി ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ഓഫീസിലും, ഔദ്യോഗിക വസതിയിലും, രാജഭവനിലുമടക്കം ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം എത്തിയിരുന്നു.

Share This Post
Exit mobile version