
കോഴിക്കോട്: മലപ്പുറം പെരുവള്ളൂരിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. പെരുവള്ളൂർ കാക്കത്തടം സ്വദേശി കെ.സി. സൽമാനുൽ ഫാരിസിന്‍റെ മകൾ സിയ (6) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ കഴിയുകയായിരുന്നു.
ഇന്ന് പുലർച്ചെയാണ് മരണം സ്ഥിതീകരിച്ചത്. മാർച്ച് 29 നായിരുന്നു കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. കുട്ടി മിഠായി വാങ്ങാൻ പുറത്ത് പോയപ്പോഴാണ് ആക്രമണത്തിനിരയായത്. തലയ്ക്കും കാലിനുമായിരുന്നു തെരുവുനായയുടെ കടിയേറ്റത്. അന്നേ ദിവസം 7 പേർക്ക് കടിയേറ്റിരുന്നു.