Press Club Vartha

എസ്എസ്എൽസി പരീക്ഷ ഫലം മേയ് 9 ന്

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 9 പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വി ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരത്ത് ചേരുന്ന വാർത്താ സമ്മേളനത്തിലാവും ഫലം പ്രഖ്യാപിക്കുക.

results.kite.kerala.gov.in/, sslcexam.kerala.gov.in എന്നീ വെബ് സൈറ്റുകളിലൂടെ വിദ്യാർഥികൾക്ക് ഫലം ലഭ്യമാവും. സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി 2025 ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായിട്ടാണ് മൂല്യ നിർണ്ണയം നടത്തിയത്.

സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികൾ ഇത്തവണ പരീക്ഷ എഴുതിയത്. ഈ വർഷത്തെ എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി/ എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ 2025 മാർച്ച് 3ന് ആരംഭിച്ച് മാർച്ച് 26നാണ് അവസാനിച്ചത്.

Share This Post
Exit mobile version