
കൊച്ചി: മാലയിൽ പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ച കേസിൽ റാപ്പര്‍ വേടനെ അറസ്റ്റ് ചെയ്തു. വനം വകുപ്പാണ് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വേടനെതിരെ മൃഗവേട്ടയടക്കമുള്ള വകുപ്പുകളും വനംവകുപ്പ് ചുമത്തി. കഴിഞ്ഞ ദിവസം വേടന് കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് വനം വകുപ്പ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടനാട് റേഞ്ച് ഓഫീസർ എത്തിയാണ് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പുല്ലിപ്പല്ല് രൂപമാറ്റം വരുത്തിയ തൃശൂരിലെ ജ്വല്ലറിയിലും വനംവകുപ്പ് പരിശോധന നടത്തും. ഇന്നലെ രാത്രിയോടുകൂടി വേടനെ ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചിരുന്നു.