
കൊച്ചി: അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. വ്യക്കസംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ആളൂർ അതീവ ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്,പെരുമ്പാവൂരിലെ ജിഷ കൊലപാതകം, തൃശ്ശൂരിലെ സൗമ്യ വധക്കേസ്, ഇലന്തൂരിലെ നരബലി കേസ് തുടങ്ങിയ പ്രമുഖ കേസുകളിലെല്ലാം പ്രതിഭാഗത്തിനായി ഹാജരായ വ്യക്തിയാണ് ബിജു ആന്റണി ആളൂര്‍ എന്ന ബിഎ ആളൂര്‍.