Press Club Vartha

അജ്ഞാത മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: അജ്ഞാത മൃതദേഹം കണ്ടെത്തി. ഉദ്ദേശം 165 cm ഉയരവും, ഇരു നിറത്തിലുള്ളതും, ചാര നിറത്തിലുള്ള ഷർട്ടും, നീല നിറത്തിലുള്ള ജീൻസും ധരിച്ചിട്ടുള്ള ഒരു പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഈ മാസം 25 ന് ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരം – ന്യൂഡൽഹി കേരള എക്സ്പ്രസ്സ്‌ (Train No:12625) ട്രെയിനിൽ യാത്ര ചെയ്യവേ മുരുക്കുംപുഴ റെയിൽവേ സ്റ്റേഷന് സമീപം വച്ചു ട്രാക്കിലേയ്ക്ക് വീണ് ഗുരുതര പരിക്കുകൾ പറ്റിയാണ് ഇയാൾ മരിച്ചത്. ബോഡി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇയാൾ തിരിച്ചറിയുന്ന പക്ഷം താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാൻ താൽപ്പര്യപ്പെടുന്നു. Mangalapuram P. S – 0471-2420275

SI – 9497980116

SHO – 9497947114

 

 

Share This Post
Exit mobile version