
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന പക്ഷി പറന്നുപോയി. മക്കൗ ഇനത്തില്‍പ്പെട്ട തത്തയാണ് പറന്നുപോയത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. കൂട്ടില്‍ ആകെ മൂന്ന് എണ്ണമാണ് ഉണ്ടായിരുന്നത്. അതിലൊന്നാണ് പറന്നുപോയത്.
രണ്ടാഴ്ച മുൻപും ഇവിടെ നിന്ന് ഒരു കാട്ടുകോഴി പറന്നു പോയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും പക്ഷിയെ കാണാതാകുന്നത്. ലക്ഷങ്ങള്‍ വിലയുള്ള ഇനത്തില്‍പ്പെട്ട തത്തയ്ക്കായി ഏറെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. പക്ഷികൾ പറന്നു പോയത് കീപ്പർമാരുടെ അനാസ്ഥമൂലമാണന്നാണ് പ്രാഥമിക റിപ്പോർട്ട്.