
കോട്ടയം: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു. സൈബർ സെൽ സംഘമാണ് സാജനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കൊടപ്പന കുന്നിലെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നേരത്തെയും പലതവണ സാജൻ സ്കറിയയ്ക്കെതിരെ നിരവധി പരാതികൾ ഉയർന്നുവരികയും നിരവധി തവണ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വ്യാജരേഖ ചമച്ചു എന്ന് ആരോപിച്ചും അഭിപ്രായസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടിയും നിരവധി പേരാണ് ഇദ്ദേഹത്തിനെതിരെ കേസുകൾ ഫയൽ ചെയ്തിരുന്നത്.
