Press Club Vartha

തുമ്പ സെൻ്റ് സേവ്യേഴ്‌സ് കോളേജിൽ അധ്യാപക ഒഴിവ്

തിരുവനന്തപുരം: തുമ്പ സെൻ്റ് സേവ്യേഴ്‌സ് കോളേജിൽ അധ്യാപക ഒഴിവ്. ഒഴിവുള്ള വിവിധ ഗസ്റ്റ് അദ്ധ്യാപക തസ്തികകളിലേക്ക് മേയ് 14,15,16 തീയതികളിൽ ഇന്റർവ്യൂ നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. മെയ് 14ന് ഇംഗ്ലീഷ്, ലാറ്റിൻ, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളിലാണ് അഭിമുഖം നടത്തുന്നത്. രാവിലെ 9ന് ഇംഗ്ലീഷ്,11 ന് ലാറ്റിൻ, ഉച്ചയ്ക്ക് 2ന് സ്റ്റാറ്റിസ്റ്റിക്സ്, 3ന് മാത്തമാറ്റിക്സ് എന്നിങ്ങനെയാണ് അഭിമുഖത്തിനുള്ള സമയം.

മെയ് 15ന് രാവിലെ 9ന് ഇക്കണോമിക്സ്, 11 ന് മലയാളം,12 ന് മാസ് കമ്മ്യൂണിക്കേഷൻ, ഉച്ചയ്ക്ക് 2ന് ഹിസ്റ്ററി, 3ന് പൊളിറ്റിക്കൽ സയൻസ്, 3.30ന് ഫിലോസഫി(ലോജിക്) വിഷയങ്ങളിലും അഭിമുഖം നടക്കും. മെയ് 16ന് രാവിലെ 9ന് ഫിസിക്സ്, 11 ന് കെമിസ്ട്രി, ഉച്ചയ്ക്ക് 2ന് കോമേഴ്‌സ്,‌3ന് ഹിന്ദി വിഷയങ്ങളിലും അഭിമുഖം നടക്കും.

കൊല്ലം ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഗസ്‌റ്റ് അദ്ധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖ ദിവസം കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04712704267,8304053395.

Share This Post
Exit mobile version