Press Club Vartha

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫല പ്രഖ്യാപനം 21 ന്

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം മെയ് 21 ന് പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി വിഭ്യാഭ്യാസ വകുപ്പ് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായി. ടാബുലേഷൻ പ്രവൃത്തികൾ നടന്നുവരികയാണ്. നാലു ലക്ഷത്തി നാൽപത്തി നാലായിരത്തി എഴുന്നൂറ്റി ഏഴ് വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14 ന് ബോർഡ് മീറ്റിംഗ് കൂടും.

ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയം നടന്നു വരികയാണ്. നാല് ലക്ഷത്തി പതിമൂവായിരത്തി അഞ്ഞൂറ്റി എൺപത്തിയൊമ്പത് വിദ്യാർത്ഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ മാസം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Share This Post
Exit mobile version