Press Club Vartha

സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ കേരളത്തിൽ 14 ജില്ലകളിലും എല്ലാ സ്ഥലങ്ങളിലും ഇന്ന്

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് (മെയ് 7ന്) 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും. വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവിൽ ഡിഫൻസ് തയ്യാറെടുപ്പിന്റെ വിവിധ വശങ്ങൾ വിലയിരുത്തും.

മോക്ക് ഡ്രില്ലിൻ്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാൻ എല്ലാ ജില്ലാ കളക്ട‌ർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നിർദ്ദേശം നൽകി. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

– വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്.
– 4 മണി മുതൽ 30 സെക്കൻഡ് അലേർട്ട് സയറൺ 3 വട്ടം നീട്ടി ശബ്ദിക്കും
– സൈറൺ ശബ്ദം കേൽക്കുന്ന ഇടങ്ങളിലും, കേൾക്കാത്ത ഇടങ്ങളിലും 4.02നും, 4.29നും ഇടയിൽ ആണ് മോക്ക്ഡ്രിൽ നടത്തേണ്ടത്
– കേന്ദ്ര നിർദേശം അനുസരിച്ച് സൈറൺ ഇല്ലാത്ത ഇടങ്ങളിൽ ആരാധനാലയങ്ങളിലെ അനൗണ്സ്മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങളെ അലർട്ട് ചെയ്യുന്നത് പരിഗണിക്കാം
– 4.28 മുതൽ സുരക്ഷിതം എന്ന സയറൺ 30 സെക്കൻഡ് മുഴങ്ങും
– അലേർട്ട് സയറൺ ശബ്ദവും (Alert), സുരക്ഷിതം (All Clear) എന്ന സയറൺ ശബ്ദവും അനുബന്ധം ആയി ചേർക്കുന്നു.
– സയറണുകൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരിട്ട് പ്രവർത്തിപ്പിക്കും
– മോക്ക് ഡ്രില്ലിൽ ജീവന് അപകടം ഉണ്ടാക്കുന്ന തരത്തിൽ നടപടികൾ ഉണ്ടാകുന്നില്ല എന്ന് ഉറപ്പ് വരുത്തുക
– സിവിൽ ഡിഫൻസ്, ആപ്ത മിത്ര എന്നിവരുടെ വിന്യാസം അഗ്നി രക്ഷാ സേനയുമായി ആലോചിച്ച് നടപ്പാക്കുക

Share This Post
Exit mobile version