Press Club Vartha

തിരുവനന്തപുരത്ത് വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പിറവിളാകം സ്വദേശികളായ അപ്പൂസ് (21), വിജയൻ (26) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം നടന്നത്. മൂന്ന് പേർ ചേർന്നാണ് ആക്രമണം നടത്തിയത്. വിഴിഞ്ഞം തെന്നൂർകോണം സ്വദേശിനിയുടെ വീട്ടിൽ കയറിയാണ് പ്രതികൾ സ്ത്രീയെ ആക്രമിക്കുകയും മകളെ അസഭ്യം പറയുകയും ചെയ്തത്.

ലഹരി ഉപയോഗിച്ച ശേഷം വീടിന് സമീപം വന്ന് അസഭ്യം വിളിച്ചത് വിലക്കിയതിലുള്ള മുൻ വൈരാഗ്യം കാരണമാണ് ആക്രമണമെന്നും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ ഒളിവിലാണ്. സംഭവത്തിൽ പിടിയിലായ അപ്പൂസിന്‍റെ സഹോദരൻ പപ്പൂസാണ് ഒളിവിലുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share This Post
Exit mobile version