
തിരുവനന്തപുരം: കടലോര ജാഗ്രതാ സമിതി യോഗം സംഘടിപ്പിച്ചു. തീരദേശ സുരക്ഷാ ഉറപ്പാക്കുന്നതിനും വർദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തിനെതിരെ തീരദേശവാസികളെ ബോധവൽക്കരിക്കുന്നതിനാണ് യോഗം സംഘടിപ്പിച്ചത്.
കഠിനംകുളം പുതുക്കുറിച്ചി കടൽത്തീരത്തു ആറ്റിങ്ങൽ ഡി വൈ എസ് പി എസ് മഞ്ജുലാലിന്റെ അധ്യക്ഷതയിൽ ചേർന്ന് യോഗം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കെ. എസ് സുദർശൻ ഐ പി എസ് ഉദ്ഘാടനം ചെയ്തു.
കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജിത അനി, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ വാഹിദ്, കഠിനംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീനാ ഗ്രിഗറി, കഠിനംകുളം പോലീസ് ഇൻസ്പെക്ടർ സജു, സബ് ഇൻസ്പെക്ടർ അനൂപ്, പ്രശാന്ത് എന്നിവർ സംസാരിച്ചു. മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്നവരും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ചകൾ ഉയർന്നു വരുകയും ഇതിനു പരിഹാരം കാണുന്നതിന് പോലീസിന്റെ ഭാഗത്തുനിന്ന് ഊർജിതമായ നടപടികൾ ഉണ്ടാകുമെന്ന് തിരുവനന്തപുരം റുറൽ എസ്പി അറിയിച്ചു
യോഗത്തിൽ കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ ഇടവകയിലെ പ്രതിനിധികൾ, ജമാഅത്ത് ഭാരവാഹികൾ, ട്രേഡ് യൂണിയൻ നേതാക്കൾ, മത്സ്യ അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾ സാമൂഹ്യ പ്രവർത്തകർ ഉൾപ്പെടെ 200 ഓളം സംബന്ധിച്ചു.