Press Club Vartha

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫിനെ സന്തോഷത്തോടെ സ്വീകരിക്കുന്നു; കെ സുധാകരൻ

കണ്ണൂർ: കെപിസിസിയുടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തതിന് പിന്നാലെ പ്രതികരണവുമായി മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സന്തോഷത്തോടെ പുതിയ പ്രസിഡന്റായ സണ്ണി ജോസഫിനെ സ്വീകരിക്കുന്നുവെന്ന് കെ സുധാകരൻ പറഞ്ഞു.

തനിക്ക് ഇത് പുതിയ അറിവല്ലെന്നും പ്രഖ്യാപനം താൻ പ്രതീക്ഷിച്ചിരുന്നുവെന്നും കെ സുധാകരൻ പറഞ്ഞു. കണ്ണൂരിലെ കോൺഗ്രസ് നേതാക്കൾക്കുള്ള പരിഗണനയുടെ ഭാഗമായാണ് സണ്ണി ജോസഫിന്റെ നിയമനം. അമൂല്യമായ സംഭാവന ചെയ്യാൻ അദ്ദേഹത്തിന് കഴിയുമെന്നും സുധാകരൻ വ്യക്തമാക്കി.

കണ്ണൂർ ഡിസിസി ഓഫീസിലെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ സുധാകരൻ. ”ഞാൻ വിവരക്കേട് പറയുന്ന ആളല്ല. പാർട്ടി തരുന്ന സ്ഥാനം ഏതായാലും എടുക്കുക, തരാത്തത് വിടുക. നാല് വർഷമായില്ലേ ഞാൻ ഇരിക്കുന്നു. മടുപ്പ് വരില്ലേ. അതുകൊണ്ടാണ് പുതിയ പ്രസിഡന്റിനെ കൊണ്ടു വരേണ്ട സാഹചര്യം ”- കെ സുധാകരൻ പറഞ്ഞു.

Share This Post
Exit mobile version