Press Club Vartha

പത്താംക്ലാസ് ഫലം; ഏറ്റവും കൂടുതൽ എ പ്ലസ് നേടി മലപ്പുറം; വിജയശതമാനത്തിൽ ഏറ്റവും താഴെ തിരുവനന്തപുരവും

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ ഇക്കുറി വിജയ ശതമാനം കുറവായിരുന്നു. ഇത്തവണത്തെ എസ്എസ്എൽസി വിജയശതമാനം 99.5 ശതമാനമാണ്. കഴിഞ്ഞ വർഷത്തേക്കാൾ .19 ശതമാനം കുറവ് ആണ്. ഏറ്റവും കുറവ് വിജയശതമാനം ഇക്കുറി തിരുവനന്തപുരം ജില്ലയിലാണ്. 98.59 ശതമാനമാണ് വിജയനിരക്ക്.

മാത്രമല്ല വിജയ ശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങലും. ഇവിടുത്തെ വിജയശതമാനം 98.28 ആണ്. എസ് എസ് എൽ സി പരീക്ഷയിൽ ഇക്കുറി വിജയ ശതമാനം കുറഞ്ഞതിൽ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിജയശതമാനം കുറഞ്ഞ 10 സർക്കാർ എയ്ഡഡ് സ്കൂളുകളുടെ ലിസ്റ്റ് എടുത്തെന്നും ഇക്കാര്യത്തിൽ പ്രത്യേക പരിശോധന നടത്താൻ നിർദ്ദേശം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം മലപ്പുറമാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല. 4,115 വിദ്യാർത്ഥികൾ. കഴിഞ്ഞ വർഷം ഇത് 4,934 ആയിരുന്നു. മലപ്പുറത്തെ പി.കെ.എം.എം.എച്ച്.എസ്.എസ്.എടരിക്കോടാണ് കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ സെന്റർ. 2,017 പേർ. 2,013 പേർ വിജയിച്ചു. ഇതിൽ 299 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി

Share This Post
Exit mobile version