Press Club Vartha

സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ മാറ്റിവച്ചു

തിരുവനന്തപുരം: അതിർത്തിയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച ആഘോഷ പരിപാടികൾ വെട്ടിച്ചുരുക്കാൻ തീരുമാനം. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കണ്ണൂര്‍ ജില്ലാതല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കേയാണ് ഇക്കാര്യം മുഖ്യമന്ത്രി പറഞ്ഞത്. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ആറ് ജില്ലകളിൽ ഇനി നടക്കേണ്ട മുഖ്യമന്ത്രിയുടെ പ്രഭാത യോഗങ്ങളും എൽഡിഎഫ് റാലികളും എന്‍റെ കേരളം പ്രദർശനമേളകളുമാണ് മാറ്റിവച്ചത്. അതേസമയം ഇതിനോടകം തുടങ്ങിയ പ്രദർശനമേളകളിലെ കലാപരിപാടികൾ റദാക്കി. സംഘർഷം കൂടുതൽ മുറുകുന്ന മട്ടാണെന്നും ആഘോഷം തുടരുന്നത് ഔചിത്യപൂർണമാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവില്‍ ആരംഭിച്ച എക്‌സിബിഷന്‍ പൂര്‍ത്തിയാക്കും.

Share This Post
Exit mobile version