Press Club Vartha

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും സ്വർണം മോഷണം പോയതായി പരാതി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും സ്വർണം മോഷണം പോയതായി പരാതി. 107 ​ഗ്രാം സ്വർണ്ണമാണ് മോഷണം പോയത്. ശ്രീകോവിലിൽ സ്വർണം പൂശാനായി സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.

വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിലാണ് കുറവ് കണ്ടെത്തിയത്. 13 പവന്‍ സ്വർണ്ണമാണ് കാണാതായത്. ക്ഷേത്രത്തിലെ ഓഡിറ്റ് പരിശോധനയ്ക്കിടെയാണ് കുറവ് കണ്ടെത്തിയത്. അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്ത് നിന്നാണ് സ്വര്‍ണം കാണാതായിരിക്കുന്നത്.

ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് സ്വർണം തൂക്കി നൽകുകയും തിരികെ വയ്ക്കുകയുംചെയ്യുന്നത്. സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളും ഉൾപ്പെടെ പരിശോധിക്കുന്നുണ്ടെന്നാണ് വിവരം.

Share This Post
Exit mobile version