Press Club Vartha

ഇന്ത‍്യ- പാക് സംഘർഷം; പൊതുപരിപാടികൾ മാറ്റിവയ്ക്കാനൊരുങ്ങി സിപിഐ

തിരുവനന്തപുരം: അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ പൊതുപരിപാടികള്‍ മാറ്റിവയ്ക്കുമെന്ന് സിപിഐ. രാജ്യം ഒരേ മനസ്സോടെ അണിനിരക്കേണ്ട സാഹചര്യത്തിൽ മതവിദ്വേഷം പരത്തി ജനകീയ ഐക്യം ദുർബ്ബലമാക്കാനുള്ള ഏതൊരു നീക്കവും രാജ്യതാൽപര്യത്തിന് എതിരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

മണ്ഡലം, ലോക്കല്‍ സമ്മേളനങ്ങള്‍ പ്രതിനിധിസമ്മേളനം മാത്രമായി നടത്താന്‍ തീരുമാനമായി. അവയോട് അനുബന്ധിച്ച് പ്ലാൻ ചെയ്ത പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും മാറ്റിവയ്ക്കണമെന്ന് പാർട്ടി ഘടകങ്ങൾക്ക് സിപിഐ സ്റ്റേറ്റ് കൗൺസിൽ നിർദേശം നൽകി.

Share This Post
Exit mobile version