Press Club Vartha

വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി. കോടതിയുടെ ഔദ‍്യോഗിക ഇ-മെയിലിലേക്കാണ് ബോംബ് ഭീഷണി എത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ബോംബ് സ്ഫോടനം നടക്കുമെന്നാണ് ഭീഷണിയിൽ പറഞ്ഞിരുന്നത്.

ബോംബ് സ്ക്വാഡ് അടക്കം സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്താനായില്ല. 3 ആഴ്ച മുമ്പും ഇത്തരത്തിൽ ഭീഷണി സന്ദേശം കോടതിയിൽ എത്തിയിരുന്നു.

Share This Post
Exit mobile version