Press Club Vartha

തിരുവനന്തപുരത്ത് ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദ്ദനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദ്ദനം. സീനിയർ അഭിഭാഷകൻ ബെയ്‌ലിനാണ് ജൂനിയർ അഭിഭാഷക ശ്യാമിലിയെ അതിക്രൂരമായി മർദ്ദിച്ചത്. വഞ്ചിയൂർ കോടതിയിൽ വച്ചാണ് സംഭവം നടന്നത്.

വാക്കുതർക്കത്തെ തുടർന്ന് അഭിഭാഷകൻ മോപ് സ്റ്റിക് കൊണ്ട് മർദ്ദിച്ചുവെന്നാണ് ജൂനിയർ അഭിഭാഷക ശ്യാമിലിയുടെ ആരോപണം. മുഖത്ത് പരുക്കേറ്റ അഭിഭാഷക നിലവിൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

അഭിഭാഷകൻ ഇതിന് മുൻപും തന്നെ മർദ്ദിച്ചിരുന്നുവെന്ന് അഭിഭാഷക പറഞ്ഞു. ശ്യാമിലിയും അഭിഭാഷകനും തമ്മിൽ രാവിലെ തർക്കമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് മർദനം. യുവതി പൊലീസിലും ബാർ അസോസിയേഷനിലും പരാതി നൽകിയിട്ടുണ്ട്.

Share This Post
Exit mobile version