Press Club Vartha

സംസ്ഥാനത്ത് വീണ്ടും കോളറ മരണം

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോളറ മരണം. ആലപ്പുഴ തലവടിയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തലവടി സ്വദേശി ടി ജി രഘു (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഇന്നലെ അർധരാത്രിയോടെയാണ് മരണം സംഭവിച്ചത്. രോഗത്തിന്‍റെ ഉറവിടം ആരോഗ്യവകുപ്പിന് കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വര്‍ഷം സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസാണിത്.

Share This Post
Exit mobile version