Press Club Vartha

ഇലക്ഷൻ വകുപ്പിന്റെ കേന്ദ്രീകൃത കോൾ സെന്റർ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും വേഗത്തിലും കാര്യക്ഷമമായും കൈകാര്യം ചെയ്യുന്നതിനുവേണ്ടി കേരള ഐടി മിഷനുമായി സഹകരിച്ച് കേരളത്തിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം ഒരു കേന്ദ്രീകൃത കോൾ സെന്റർ 1950 എന്ന നമ്പറിൽ സ്ഥാപിച്ചിട്ടുണ്ട്.

സുതാര്യവും, സമഗ്രവും സാങ്കേതികവിദ്യാതിഷ്ഠിതവുമായ തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ഭാഗമാണ് ഈ സംരംഭം. വോട്ടർ രജിസ്ട്രേഷൻ, വോട്ടർ ഐഡി കാർഡിലെ തിരുത്തലുകൾ, പോളിംഗ് ബൂത്ത് വിവരങ്ങൾ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് അന്വേഷണങ്ങൾ എന്നിവയിൽ പൗരന്മാർക്ക് കോൾ സെന്റർ വഴി സഹായം തേടാം.

2025 ജൂൺ 1 മുതൽ എല്ലാ ദിവസവും തിരഞ്ഞെടുപ്പ് വകുപ്പിലെ ഉദ്യോഗസ്ഥർ കോൾ സെന്റർ സന്ദർശിക്കുകയും കോൾ സെന്ററിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിക്കുകയും ചെയ്യുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 1950 ൽ ബന്ധപ്പെടാവുന്നതാണ്.

Share This Post
Exit mobile version