Press Club Vartha

ലുലു ഫാഷൻ വീക്ക് 2025 സമാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ലുലു മാളിൽ നടന്ന ലുലു ഫാഷൻ വീക്ക് 2025 വർണാഭമായ പരിപാടികളോടെ സമാപിച്ചു. നാലു ദിവസം നീണ്ടുനിന്ന ഈ ആഘോഷം ഫാഷൻ ലോകത്തെ പുതിയ പ്രവണതകളും നൂതന ശൈലികളും വിപുലമായി പ്രദർശിപ്പിച്ചു.

ദേശീയ-അന്തർദേശീയ ബ്രാൻഡുകൾ അവരുടെ ഏറ്റവും പുതിയ ശേഖരങ്ങൾ ആകർഷകമായി റാംപിൽ അവതരിപ്പിച്ചു. ഇന്ത്യൻ എത്നിക് വസ്ത്രങ്ങൾ, ഡിസൈനർ വസ്ത്രങ്ങൾ, ട്രാവൽ ആക്സസറികൾ, കുട്ടികളുടെ വസ്ത്രങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഫാഷൻ ശൈലികൾ പ്രദർശനത്തെ സമ്പന്നമാക്കി. പ്രശസ്ത മോഡലുകൾ, ഫാഷൻ ഐക്കണുകൾ, സിനിമാ താരങ്ങൾ എന്നിവരുടെ സാന്നിധ്യം ചടങ്ങിന്റെ പ്രൗഢി വർധിപ്പിച്ചു. ഇന്ത്യയിലെ പ്രമുഖ ഫാഷൻ കൊറിയോഗ്രാഫർ ഷാം ഖാൻ ആയിരുന്നു ഷോ ഡയറക്ടർ.

സമാപന ചടങ്ങിൽ ഫാഷൻ രംഗത്തെ മികവിനുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. മെയിൽ സ്റ്റൈൽ ഐക്കണായി മിസ്റ്റർ ഇന്ത്യ സൂപ്പർനാഷണൽ 2025 ശുഭം ശർമയും ഫീമെയിൽ സ്റ്റൈൽ ഐക്കണായി ഫെമിനാ മിസ്സ് ഇന്ത്യ വേൾഡ് 2024 നിഖിതാ പോർവാളും തെരഞ്ഞെടുക്കപ്പെട്ടു. ‘ഇൻഫ്ലുവൻഷ്യൽ പേഴ്സണാലിറ്റി ഓഫ് ദ ഇയർ’ പുരസ്കാരം പ്രശസ്ത നടി അനുകൃതി വാസിനും, ‘സ്പോട്ട്ലൈറ്റ് അവാർഡ്’ പ്രമുഖ ചലച്ചിത്ര താരം സിജു വിൽസനും സമ്മാനിച്ചു.

വിവിധ ബ്രാൻഡുകൾക്കും ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി. ലിവൈസ് ആണ് മോസ്റ്റ് പ്രിഫേർഡ് ഡെനിം ബ്രാൻഡ്. സ്ത്രീകളുടെ ബെസ്റ്റ് കംഫർട്ട് ഡ്രിവൺ ഫാഷൻ ബ്രാൻഡിനുളള പുരസ്കാരം ഡി മോസക്ക് സമ്മാനിച്ചു. അമേരിക്കൻ ടൂറിസ്റ്റർ മോസ്റ്റ് പ്രിഫേർഡ് ട്രാവൽ ആക്സസറി ബ്രാൻഡിലും ലിബാസ് സ്ത്രീകളുടെ ബെസ്റ്റ് ട്രെൻഡ് ഡ്രിവൻ ബ്രാൻഡിലും പുരസ്കാരം നേടി.

പെൺകുട്ടികളുടെ മോസ്റ്റ് പ്രിഫേർഡ് കിഡ്സ് വെയർ ബ്രാൻഡായി പെപ്പർമിന്റും തെരഞ്ഞെടുക്കപ്പെട്ടു. കൃതിക്കാണ് ഫാഷൻ സസ്റ്റൈനിബിലിറ്റി അവാർഡ്.

Share This Post
Exit mobile version