
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെ മകൻ ചവിട്ടിക്കൊന്നു. നെടുമങ്ങാട് തേക്കടയിലാണ് സംഭവം. തേക്കട സ്വദേശി ഓമനയാണ് (85) കൊല്ലപ്പെട്ടത്. മകന്‍ മണികണ്ഠനാണ് ക്രൂര കൃത്യം നടത്തിയത്. സംഭവത്തിൽ മണികണ്ഠനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 10.30 മണിയോടുകൂടിയായിരുന്നു സംഭവം. മദ്യലഹരിയിൽ ആയിരുന്നു കൊലപാതകം. മദ‍്യലഹരിയിൽ മകൻ മണികണ്ഠൻ അമ്മയെ ക്രൂരമായി മർദിക്കുകയായിരുന്നു. മണികണ്ഠൻ്റെ മര്‍ദനത്തില്‍ ഗുരുതരാവസ്ഥയിൽ ആയിരുന്ന ഓമനയെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മണികണ്ഠന്റെ ആക്രമത്തിൽ ഓമനയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എല്ലുകൾ പൊട്ടിയ നിലയിലായിരുന്നു.