
കുളത്തൂർ: കുടുംബ സംഗമവും കലാ വിരുന്നും മെയ് 26ന്. ആറ്റിൻകുഴി ഗവ.എ ൽ.പി സ്കൂളിലെ പൂർവവിദ്യാർത്ഥി സംഘടനയായ അലുമിനി അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വൈകിട്ട് 3ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി നഗരസഭ പൊതുമരാമത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ ഉദ്ഘാടനം ചെയ്യും. അസോസിയേഷ ൻ പ്രസിഡന്റ് ഡോ.ഷർമദ്ഘാൻ അദ്ധ്യക്ഷത വഹിക്കും. അസോസിയേഷൻ സെക്രട്ടറി ഷാജഹാൻ,സ്കൂൾ എച്ച്.എം സരിതാ ബീഗം,മുൻ കൗൺസിലർ പ്രതിഭ ജ യകുമാർ,മെഡിക്കൽ കോളേജ് മുൻ സുപ്രണ്ട് ഡോ.ഷർമദ്, എസ്. മോഹനകുമാർ,ജി.എസ്.സുരേഷ് ബാബു,വി.വിനീതൻ,മനോജ്,കുമരേശൻ,ഷീന,ഡി.സുനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും.