Press Club Vartha

തിരുവനന്തപുരത്തെ ഐബി ഉദ്യോ​ഗസ്ഥയുടെ മരണം; നിർണായക വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോ​ഗസ്ഥയുടെ ആത്മ​ഹത്യയിൽ പ്രതിയ്‌ക്കെതിരെ നിർണായക തെളിവുകൾ പുറത്ത്. പെൺകുട്ടിയും പ്രതി സുകാന്തുമായുള്ള ഇൻസ്റ്റഗ്രാം ചാറ്റാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. സുകാന്ത് യുവതിയോട് ആത്മഹത്യ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും മരിക്കുന്ന തിയതി ചോദിച്ച് നിരന്തരം ശല്യപ്പെടുത്തിയെന്നും തെളിയിക്കുന്ന ചില ചാറ്റിന്റെ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്.

ടെലഗ്രാമിൽ നടത്തിയ ചാറ്റിൽ ഐബി ഉദ്യോഗസ്ഥയോട് ‘പോയി ചാവൂ’ എന്ന് സുകാന്ത് ആവശ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടി എന്ന് ആത്മഹത്യ ചെയ്യുമെന്ന് പ്രതി ചാറ്റിലൂടെ നിരന്തരമായി ചോദിച്ചിരുന്നതായി പൊലീസ് പറയുന്നു. ആഗസ്റ്റ് 9 ന് താൻ മരിക്കുമെന്ന് പെൺകുട്ടി മറുപടി നൽകുകയായിരുന്നു.

ഫെബ്രുവരി 9ന് ടെലിഗ്രാമിലൂടെ ഇരുവരും നടത്തിയ ചാറ്റിന്റെ വിവരങ്ങളാണ് പൊലീസ് വീണ്ടെടുത്തത്. മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ ഒഴിഞ്ഞുപോകണമെന്നും ഇയാള്‍ യുവതിയോട് ചാറ്റില്‍ പറയുന്നുണ്ട്. സുകാന്തിന്‍റെ ബന്ധുവിന്‍റെ ഉടമസ്ഥതയിലുള്ള ചാവക്കാട്ടെ വാടകമുറിയിൽ നിന്നാണ് പ്രതിയുടെ ഐഫോൺ പൊലീസ് പിടിച്ചെടുത്തത്.

Share This Post
Exit mobile version