Press Club Vartha

വർക്കലയിൽ അച്ഛൻ മകളെ അതിക്രൂരമായി പീഡിപ്പിച്ചു; അച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വർക്കലയിൽ മകളെ അതിക്രൂരമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ മകളെയാണ് അച്ഛൻ അതിക്രൂരമായി പീഡിപ്പിച്ചത്. പൊൻ‌മുടിയിൽ വച്ചാണ് സംഭവം നടന്നത്.

വർക്കല താലൂക്ക് ആശുപത്രിയിൽ പോകാനെന്ന വ്യാജേനയാണ് കുട്ടിയേയും കൂട്ടി ഇയാൾ പോയത്. കുട്ടിയെയും കൂട്ടി ഇയാൾ ആശുപത്രിയിൽ എത്തുകയും അവിടെനിന്നും പൊന്മുടി കാണിച്ചു തരാം എന്ന് പറഞ്ഞായിരുന്നു തന്ത്രപൂർവ്വം കുട്ടിയേയും കൂട്ടി ഇയാൾ പൊൻമുടിയിലെത്തിയത്.

തുടർന്ന് പൊന്മുടിയിലുള്ള ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അതിനുശേഷം പീഡന വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ തിരികെ അവശയായി വീട്ടിലെത്തിയ പെൺകുട്ടി സംഭവം അമ്മയോട് പറയുകയായിരുന്നു. അങ്ങനെയാണ് ഇക്കാര്യം പുറത്തറിയുന്നത്.

തുടർന്ന് ‘അമ്മ വർക്കല അയിരൂർ പൊലീസിൽ പരാതി നൽകികുകയും അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. നേരത്തെ 2019ലും മകളെ പീഡിപ്പിച്ചതിന് ഇയാൾ അറസ്റ്റിലായിരുന്നു. എന്നാൽ വിചാരണവേളയിൽ സാക്ഷികൾ കൂറുമാറിയതിനെ തുടർന്ന് കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു.

Share This Post
Exit mobile version