Press Club Vartha

കൂരിയാട് ദേശീയപാതയുടെ സംരക്ഷണ ഭിത്തി വീണ്ടും തകര്‍ന്നു

മലപ്പുറം: ദേശീയപാത 66ലെ നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന മലപ്പുറം കൂരിയാട് വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു. പ്രധാന റോഡിന്റെ പാര്‍ശ്വഭിത്തി തകര്‍ന്ന് സര്‍വീസ് റോഡിലേക്ക് പതിച്ചു. നേരത്തെ വലിയ തകര്‍ച്ചയുണ്ടായ സ്ഥലത്തിന് സമീപമാണ് വീണ്ടും സംരക്ഷണ ഭിത്തി പൊളിഞ്ഞത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നതെന്നാണ് വിവരം. കനത്ത മഴയ്ക്കിടെ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം പൂര്‍ണമായും പൊളിഞ്ഞ് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു.പ്രധാന പാതയുടെ പാര്‍ശ്വഭിത്തിയിലെ സിമന്റ് കട്ടകളാണ് തകര്‍ന്നു വീണത്.

Share This Post
Exit mobile version