Press Club Vartha

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: എം.സ്വരാജ് എൽ.ഡി.എഫ്. സ്ഥാനാർഥി

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. പാർട്ടി ചിഹ്നത്തിലാകും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സ്വരാജ് മത്സരിക്കുക.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. സ്വരാജിന്റെ സ്ഥാനാര്‍ഥിത്വത്തോടെ ഇടതുമുന്നണിക്കു നിലമ്പൂരില്‍ വലിയ മുന്നേറ്റം നേടാന്‍ കഴിയുമെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു.

തൃപ്പൂണിത്തുറ മുൻ എം.എൽ.എ.യായ സ്വരാജ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.ബാബുവിനോട് പരാജയപ്പെട്ടിരുന്നു. നിലവിൽ ദേശാഭിമാനി റസിഡന്‍റ് എഡിറ്ററാണ് എം സ്വരാജ്.

Share This Post
Exit mobile version