Press Club Vartha

കഠിനംകുളത്തെ പ്രധാന പ്രതിയായ സഞ്ജയനെ കാപ്പ നിയമപ്രകാരം ജയിലടച്ചു

തിരുവനന്തപുരം: കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ തട്ടിക്കൊണ്ടുപോകൽ, അടിപിടി കേസുകളിൽ പ്രതിയായ വെട്ടുതുറ സ്വദേശി മണിച്ചൻ എന്ന് വിളിക്കുന്ന സഞ്ജയനെ (20Yrs) കാപ്പാ നിയമം പ്രകാരം അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു.

തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ നിരവധി മയക്കുമരുന്ന് കേസുകളിലും അടിപിടി കേസുകളിലും പ്രതിയായി കഴിഞ്ഞമാസം കഠിനംകുളം പോലീസ് കാപ്പാ നിയമം പ്രകാരം ജയിലിലടച്ച കണ്ണൻ എന്ന് വിളിക്കുന്ന വിപിന്റെ ഭാര്യ മഡോണയുടെ സഹോദരനാണ് സഞ്ജയ്.

കൊല്ലം ജില്ലയിൽ എക്സൈസ് രജിസ്റ്റർ ചെയ്തിട്ടുള്ളNDPS കേസിലും കൂടാതെ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള അടിപിടി കേസുകളിലും പ്രതിയാണ് വിപിന്റെ ഭാര്യയും സഞ്ജയന്റെ സഹോദരിയുമായ മഡോണ. സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന ലഹരി വ്യാപനവും ഗുണ്ടാ പ്രവർത്തനങ്ങളും അമർച്ച ചെയ്യുന്നതിനായി സർക്കാർ സ്വീകരിക്കുന്ന ശക്തമായ നടപടികളുടെ ഭാഗമായി തിരുവനന്തപുരം റൂറൽ എസ് പി കെ. എസ്, സുദർശൻ IPS ന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി എസ് മഞ്ജു ലാലിന്റെ മേൽനോട്ടത്തിൽ കഠിനംകുളം പോലീസ് ഇൻസ്പെക്ടർ സജു. വി, എസ് ഐ അനൂപ്, Asi കുമാർ, സിപിഒമാരായ രാജേഷ്, വിശാഖ് ആദർശ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ലഹരിവ്യാപനത്തിനും ഗുണ്ട വിളയാട്ടത്തിനുമേതിരെ ശക്തമായ നടപടി തുടരുമെന്ന് കഠിനംകുളം പോലീസ് അറിയിച്ചു.

 

Share This Post
Exit mobile version