
റിഗ്ഗ: കുവൈറ്റിലെ താമസക്കെട്ടിടത്തില്‍ തീപിടിത്തം. കുവൈത്ത് റിഗ്ഗ പ്രദേശത്തെ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ 5 പേരാണ് മരിച്ചത്. തീപിടിത്തത്തില്‍ പതിനഞ്ചോളം പേർക്ക് പരുക്കേറ്റതായും ദൃക്‌സാക്ഷികൾ അറിയിച്ചിട്ടുണ്ട്.
രണ്ട് അപ്പാർട്ട് മെന്‍റുകളിലായിട്ടാണ് തീ പിടുത്തമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മരിച്ചവർ പ്രവാസികളാണെന്നാണ് വിവരം. തീപിടിത്തത്തിലേക്ക് നയിച്ച കാരണവും അവ്യക്തമാണ്. അതെ സമയം കുവൈത്തിലെ റിഗ്ഗായിലെ റെസിഡൻഷ്യൽ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റവരെ സന്ദര്‍ശിക്കാനായി ഫർവാനിയ ഗവർണർ ഷെയ്ഖ് അത്ബി അൽ-നാസർ ഫർവാനിയ ആശുപത്രിയിൽ എത്തി.
