Press Club Vartha

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. തിരുവനന്തപുരം വെങ്ങാനൂരിലാണ് സംഭവം.

ഒരു കൂട്ടം യുവാക്കളാണ് ഇന്ന് രാവിലെ അസ്ഥികൂടം ആദ്യം കണ്ടത്. വെങ്ങാനൂര്‍ പനങ്ങോട് ഏലാകരയിൽ കുളിക്കനെത്തെത്തിയതായിരുന്നു യുവാക്കൾ. ഇതിനിടെയാണ് പറമ്പിൽ അസ്ഥികൂടം കിടക്കുന്നതായി ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്.

തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അസ്ഥികൂടം പുരുഷന്‍റേതാണോ സ്ത്രീയുടേതാണോയെന്നതടക്കം വ്യക്തമായിട്ടില്ല.

Share This Post
Exit mobile version