Press Club Vartha

തിരുവനന്തപുരം വര്‍ക്കലയില്‍ ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം. സംഭവത്തിൽ ആറുപേര്‍ പിടിയിലായി. കൊല്ലം ചവറ സ്വദേശികളാണ് പോലീസിന്റെ പിടിയിലായത്. മദ്യപിച്ചതിന് ശേഷം ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വന്നില്ലെന്ന് പറഞ്ഞാണ് ആക്രമണം നടത്തിയത്.

ഇവര്‍ ജീവനക്കാരെ മര്‍ദിക്കുകയും ഹോട്ടലിന്റെ സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഇന്നലെ രാത്രി പത്ത് മണിയോടെ വര്‍ക്കലയിലെ ഒരു ബാർ ഹോട്ടലിലാണ് സംഭവം നടന്നത്. ബാറില്‍ വച്ച് തന്നെ ആറുപേരും പ്രശ്നമുണ്ടാക്കിയിരുന്നുവെന്നും അതിന് ശേഷം തങ്ങളുടെ താമസ സ്ഥലത്ത് വന്നും അസഭ്യം പറഞ്ഞെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. തുടർന്നാണ് ഇവർ പോലീസിൽ പരാതിപ്പെട്ടത്.

Share This Post
Exit mobile version