Press Club Vartha

ബക്രീദ്; സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 6) അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍.ബിന്ദു എന്നിവര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.അവധിയുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്ത് വന്നു.

ബലിപെരുന്നാൾ പ്രമാണിച്ചാണ് സംസ്ഥാനത്തെ പ്രൊഫഷണൽ കോളെജ് ഉൾപ്പെടെയുള്ള എല്ലാ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ‍്യാപിച്ചിരിക്കുന്നത്. അതെ സമയം സർക്കാർ ഓഫീസുകൾക്ക് പ്രവർത്തി ദിനമായിരിക്കും.

 

Share This Post
Exit mobile version