
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. 24 മണിക്കൂറിനിടെ കേരളത്തിൽ 192 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ 1679 ആക്റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ കൊവിഡ് കേസുകളിൽ 31% കേരളത്തിലാണ്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 2 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 74 വയസായ സ്ത്രീയും 79 വയസുള്ള പുരുഷനുമാണ് മരിച്ചത്.
മാത്രമല്ല രാജ്യത്തും കൊവിഡ് കേസുകൾ ഉയരുകയാണ്. രാജ്യത്ത് 5364 ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം നിർദേശം നൽകിയികുന്നു.
