Press Club Vartha

പിറന്നാൾ ദിനത്തിൽ പൊലീസുകാരന് ദാരുണാന്ത്യം

കൊല്ലം: പിറന്നാൾ ദിനത്തിൽ പൊലീസുകാരന് ദാരുണാന്ത്യം. കടവൂർ സ്വദേശി അനൂപാണ് അപകടത്തിൽ മരിച്ചത്. 26 വയസായിരുന്നു. ഇന്നലെ അനൂപിന്റെ പിറന്നാൾ ആഘോഷത്തിന് ശേഷം ബൈക്കിൽ യാത്ര ചെയ്യവേയാണ് അപകടം സംഭവിച്ചത്.

രാത്രി 12:30 ഓടെയാണ് അപകടം നടന്നത്. തെരുവ് നായ കുറുകെ ചാടിയാണ് അപകടമുണ്ടായതെന്നാണ് സംശയം. താലൂക്ക് കച്ചേരി ജംഗ്ഷന് സമീപത്തായിരുന്നു അപകടം ഉണ്ടായത്. ബൈക്കിൽ ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്.

ബൈക്ക് നിയന്ത്രണം വിട്ട് വീണ് അനൂപിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജിഷ്ണു ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

Share This Post
Exit mobile version