Press Club Vartha

തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇന്ന് രാവിലെയോടെയാണ് ഇമെയിൽ വഴി ഭീഷണി സന്ദേശമെത്തിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി.

ഭീഷണിയുടെ ഉറവിടം വ‍്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ ദിവസം അഹമ്മദാബാദ് വിമാനത്താവളത്തിലും ഭീഷണി സന്ദേശം എത്തിയിരുന്നു. ഇതിനു മുൻപും തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. എന്നാൽ പരിശോധനയിൽ ഇവയെല്ലാം വ്യാജമെന്ന് തെളിഞ്ഞിരുന്നു.

Share This Post
Exit mobile version