Press Club Vartha

ബാലരാമപുരം ദേവേന്ദു കൊലപാതകം; കുട്ടിയെ കിണറ്റിലെറിഞ്ഞത് ശ്രീതുവെന്ന് പ്രതിയായ ഹരികുമാര്‍

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസ്സുകാരി ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞു കൊന്ന സംഭവത്തിൽ മൊഴി മാറ്റി പറഞ്ഞ് പ്രതിയും കുട്ടിയുടെ അമ്മാവനുമായ ഹരികുമാർ. കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് അമ്മ ശ്രീതുവാണെന്നാണ് കേസിൽ പ്രതിയായ ദേവേന്ദുവിന്‍റെ അമ്മാവൻ ഹരികുമാറിന്‍റെ പുതിയ മൊഴി.

ജയിൽ സന്ദർശനത്തിനെത്തിയ റൂറൽ എസ്പിക്കാണ് ഹരികുമാർ പുതിയ മൊഴി നൽകിയിരിക്കുന്നത്. കൊലപാതകത്തിൽ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പ്രതി മൊഴി മാറ്റി പറഞ്ഞിരിക്കുന്നത്. ഹരികുമാര്‍ തന്നെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതെന്നായിരുന്നു നേരത്തെയുള്ള മൊഴി.

സഹോദരിയുമായുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസം നിന്നപ്പോൾ ഹരികുമാർ കൊന്നുവെന്നാണ് നിലവിലുള്ള കേസ്. പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി ഹരികുമാറിനെയും അമ്മ ശ്രീതുവിനെയും നുണ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. അതിനു ശേഷമാകും കുറ്റപത്രം സമർപ്പിക്കുക.

Share This Post
Exit mobile version