Press Club Vartha

തിരുവനന്തപുരത്ത് അച്ഛന്റെ കയ്യിൽ നിന്ന് താഴെ വീണ് കുഞ്ഞ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പിതാവിന്‍റെ കയ്യിൽ നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് മരിച്ചു. നാലു വയസുകാരനാണ് അതിദാരുണമായി മരിച്ചത്. തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ – ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്.

അച്ഛനോടൊപ്പം കളിക്കുന്നതിനിടയിൽ കുഞ്ഞ് നിലത്ത് വീഴുകയായിരുന്നു. ഉടൻ തന്നെ ഇമാനെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയായിരുന്നു.

നഴ്‌സറിയിലേക്ക് കൊണ്ടുപോകാനായി കുട്ടിയെ എടുത്തുകൊണ്ട് നടക്കുന്നതിനിടെ കുട്ടിയുടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് കാല്‍വഴുതി വീഴുകയായിരുന്നു. കുട്ടി ഇയാളുടെ കൈയില്‍ നിന്ന് താഴേക്ക് തെറിച്ചുവീണു. അങ്ങനെയാണ് കുട്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.

Share This Post
Exit mobile version