Press Club Vartha

യോഗ ദിനാചരണം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം നാളെ രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് അംഗം പ്രിയദർശിനി നിർവഹിക്കും. ജീവനക്കാർക്കും യോഗാ വിദ്യാർത്ഥികൾക്കും യോഗാ ഡെമോൻസ്ട്രേഷൻ, യോഗാ ഡാൻസ്, ആരോഗ്യ ഭക്ഷണം, ഔഷധ സസ്യങ്ങളും മരങ്ങളും പരിചയപ്പെടുത്തലും സംരക്ഷിക്കലും,വായന ദിനത്തോടനുബന്ധിച്ച് പുസ്തകക്കൂടിലേയ്ക്ക് പുസ്തകം നൽകലും പുസ്തക വായനയും തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നു.

ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ഷർമദ് ഖാൻ സ്വാഗതവും യോഗ ഡേമോൺസ്ട്രേറ്റർ ശ്രീനാഥ് കെ. പി കൃതഞ്ജതയും അർപ്പിക്കുന്ന ചടങ്ങിൽ സൈക്കോളജിസ്റ്റ് ദിവ്യാകൃഷ്ണൻ എൽ.ആർ ക്ലാസ്സെടുക്കും. വർക്കല ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ്,എസ്.പി.സി,സൗഹൃദ എന്നിവയിലെ വോളൻ്റിയർമാരും പങ്കെടുക്കും.

Share This Post
Exit mobile version