Press Club Vartha

തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് മോഷണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് മോഷണം. തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിലാണ് സംഭവം. 40 പവൻ സ്വർണ്ണവും പതിനായിരം രൂപയുമാണ് കവർന്നത്. വെഞ്ഞാറമൂട് നെല്ലനാട് മുൻ പഞ്ചായത്ത് പ്രസിഡന്റും പ്രാദേശിക കോൺഗ്രസ് നേതാവുമായ അപ്പുക്കുട്ടൻ പിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്.

പുലർച്ചെയാണ് മോഷണം നടന്നത്. സംഭവം നടക്കുമ്പോൾ വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നു. മോഷണം നടക്കുന്ന സമയത്ത് അപ്പുക്കുട്ടൻ പിള്ളയുടെ മകനും,മരുമകളും, കുട്ടികളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

പുലർച്ചെ വാതിൽ തുറന്നപ്പോൾ ഒരാൾ വീട്ടിൽ നിന്നും ഓടിപോകുന്നത് കണ്ടുവെന്നാണ് മരുമകൾ നൽകിയ മൊഴി. അടുക്കള ഭാഗത്തെ വാതിൽ പൊളിച്ചായിരിക്കാം മോഷ്ട്ടാവ് വീട്ടിനുള്ളിൽ കയറിയതെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ സ്വർണ്ണം സൂക്ഷിച്ചിരുന്ന ബാഗ് സമീപ സ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തി. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്.

Share This Post
Exit mobile version