
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്തിന്റെ നടപടികളിൽ അതൃപ്‌തി പരസ്യമാക്കി എഐസിസി അംഗം ശശി തരൂര്‍ എംപി. നിലവിലെ കോൺഗ്രസ് നേതൃത്വവുമായി ചില അഭിപ്രായ വ‍്യത‍്യാസങ്ങളുണ്ടെന്ന് ശശി തരൂർ പറഞ്ഞു. വോട്ടെടുപ്പിന് ശേഷം വിശദമായി സംസാരിക്കാമെന്നും തരൂർ കൂട്ടിച്ചേർത്തു.
ലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്നെ ആരും ക്ഷണിച്ചില്ലെന്നും തരൂർ വെളിപ്പെടുത്തി. നേതൃത്വം ക്ഷണിക്കാത്തതിനാലാണ് നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷണിരുന്നെങ്കില്‍ പോകുമായിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. നിലമ്പൂരിൽ കോൺഗ്രസ്സ് ജയിക്കണം എന്ന് തന്നെയാണ് ആഗ്രഹമെന്നും തരൂർ കൂട്ടിചേർത്തു.
