Press Club Vartha

തിരുവനന്തപുരത്ത് ബൈക്കിൽ കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്കിൽ കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. തിരുവനന്തപുരം ബാലരാമപുരം തണ്ണിക്കുഴി സ്വദേശിയായ 42 വയസ്സുള്ള അരുൺ പ്രകാശാണ് പോലീസിന്റെ പിടിയിലായത്.

ഇയാളുടെ പക്കൽ നിന്നും പത്ത് കിലോയിലധികം കഞ്ചാവാണ് ഡാൻസാഫ് സംഘം പിടികൂടിയത്. ഇരുചക്ര വാഹനത്തിൽ ആന്ധ്രപ്രദേശിൽ നിന്നും രണ്ട് വലിയ ട്രാവൽ ബാഗുകളിൽ കഞ്ചാവ് ശേഖരവുമായി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പ്രതി.

ഇയാളെ കല്ലമ്പലം തട്ടുപാലത്തിന് സമീപം വച്ച് ഇന്ന് രാവിലെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്. അരുൺ പ്രകാശ് വിശാഖപട്ടണത്ത് മയക്കുമരുന്ന് കേസിൽപ്പെട്ട് നാലര വർഷം ആന്ധ്ര ജയിലിൽ കിടന്നിരുന്നു.

Share This Post
Exit mobile version