
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ട് നില പതിനായിരത്തിനു മുകളിൽ ഉയരുന്നതിനു പിന്നാലെ വാർത്താസമ്മേളനം വിളിച്ച് പി വി അൻവർ. താൻ വോട്ട് പിടിക്കുന്നത് പിണറായിസത്തിനെതിരെയെന്ന് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ വ്യക്തമാക്കി. തനിക്ക് എംഎൽഎയൊ മന്ത്രിയോ ആകേണ്ട, പൊതു പ്രവർത്തനം തുടരുമെന്നും അൻവർ അറിയിച്ചു.
അൻവർ യുഡിഎഫിന്റെ വോട്ട് പിടിക്കുന്നുവെന്നാണ് വാർത്തകൾ വരുന്നതെന്നും എന്നാലത് തീർത്തും അടിസ്ഥാന രഹിതമാണെന്നും താൻ പിടിച്ചത് പിണറായിസത്തിനെതിരായ വോട്ടാണെന്ന് പി വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിന് ഒപ്പം മുന്നോട്ട് പോകാൻ സാഹചര്യം ഉണ്ടെങ്കിൽ കൂടെ നിൽക്കുമെന്നും ഇല്ലെങ്കിൽ പുതിയ മുന്നണിയെന്നും അൻവർ വ്യക്തമാക്കി.
