Press Club Vartha

നിലമ്പൂരിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു; യുഡിഎഫ് ലീഡ് 7000 കടന്നു

മലപ്പുറം: നിലമ്പൂൽ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ലീഡ് ഉയർത്തി മുന്നേറുന്നു. ഷൗക്കത്ത് ലീഡ് നേടിയതോടെ എൽഡിഎഫ് പ്രതീക്ഷകൾക്ക് കാര്യമായി മങ്ങലേറ്റു. യുഡിഎഫ് ലീഡ് 7000 കടന്നിരിക്കുകയാണ്.

പത്താം റൗണ്ടിലെ വോട്ടെണ്ണൽ പൂർത്തിയപ്പോൾ ആര്യാടൻ ഷൗക്കത്ത്-4321, എം സ്വരാജ്-3367 എന്നിങ്ങനെയാണ് വോട്ട് നേടിയത്. 11466 വോട്ടാണ് പത്താം റൗണ്ട് പൂർത്തിയായപ്പോൾ അൻവർ നേടിയിരിക്കുന്നത്.

അതേസമയം സിപിഎം ഇനി ലീഡ് പ്രതീക്ഷിക്കുന്നത് നിലമ്പൂ‍ർ നഗരസഭ, അമരമ്പലം, കരുളായി പഞ്ചായത്തുകളിലുമാണ്. എന്നാൽ പ്രതീക്ഷിക്കുന്ന ലീഡ് 3618 വോട്ടിൻ്റേതാണ്. യുഎഡിഎഫ് ഒറ്റയ്ക്ക് നേടിയ വിജയമാണ് നിലമ്പൂരിലുണ്ടാവുന്നത്. അൻവർ ഉണ്ടായിരുന്നുവെങ്കിൽ വിജയത്തിന്റെ ക്രെഡിറ്റ് മുന്നണിയ്ക്ക് കിട്ടില്ലായിരുന്നുവെന്ന് കോൺഗ്രസിന്റെ വിലയിരുത്തൽ.

അതേസമയം നിലമ്പൂരിൽ പിടിച്ചത് പിണറായിസത്തിനെതിരായ വോട്ടെന്ന് പി വി അൻവ‍ർ. എൽഡിഎഫിൻ്റെ വോട്ടാണ് ചോർന്നതെന്നും പി വി അൻവർ പറഞ്ഞു. മന്ത്രിമാർ തലകുത്തി മറിഞ്ഞെങ്കിലും തനിക്ക് 10000 വോട്ട് കടക്കാൻ സാധിച്ചെന്നും അൻവ‍‌‍ർ ചൂണ്ടിക്കാണിച്ചു.

Share This Post
Exit mobile version