Press Club Vartha

തിരുവനന്തപുരം ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് സ്കൂൾ ബസ്സിലിടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് സ്കൂൾ ബസ്സിലിടിച്ചു. അപകടത്തിൽ അഞ്ചു കുട്ടികൾക്ക് പരിക്കേറ്റു. ആലംകോട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് നിയന്ത്രണം വിട്ട് സ്‌കൂള്‍ ബസ്സിന് പിന്നില്‍ ഇടിക്കുകയായിരുന്നു.

ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിന് പിന്നിലേക്കാണ് കെഎസ്ആര്‍ടിസി ബസി ഇടിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടുകൂടിയാണ് ആറ്റിങ്ങൽ ആലംകോട് അപകടം ഉണ്ടായത്. ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തിൽ സ്കൂൾ ബസ്സിന്റെ പിൻഭാഗം പൂർണമായും തകർന്നു. മുപ്പതോളം വിദ്യാര്‍ത്ഥികള്‍ ബസ്സിലുണ്ടായിരുന്നു. അഞ്ചുപേർക്കാണ് പരിക്കേറ്റത്. ആരുടേയും പരിക്കുകൾ ഗുരുതരമല്ല. പരുക്കേറ്റ കുട്ടികളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share This Post
Exit mobile version