Press Club Vartha

മുണ്ടക്കൈയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ

വയനാട്: വയനാട് ചൂരൽമലയിൽ ശക്തമായ മഴയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം. പുഴയിൽ നീരൊഴുക്ക് കൂടി. വലിയ അളവിലാണ് മഴ പെയ്യുന്നത്.പുതിയ വില്ലേജ് റോഡിൽ വെള്ളം കയറി. ബെയ്ലി പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്നു.

പുഴയിൽ വലിയ കല്ലുകൾ ഒഴുകിയെത്തുന്നു. പ്രദേശത്ത് ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. പുന്നപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. ആദ്യം ഉരുൾപൊട്ടലാണെന്ന് കരുതിയിരുന്നെങ്കിലും അല്ലെന്ന് അധികൃതർ വ്യക്തമാക്കി. മുമ്പ് ഉരുൾപൊട്ടലിൽ രൂപപ്പെട്ട അവശിഷ്ടങ്ങൾ ഒലിച്ചുപോയി.

ബെയ്‌ലി പാലം നിൽക്കുന്ന ഭാ​ഗത്ത് കുത്തൊഴുക്കുണ്ട്. അട്ടമലയിലേക്ക് പോകുന്ന വഴിയിൽ ആശുപത്രിയുടെ ഭാ​ഗത്ത് വെള്ളം കയറി. മുണ്ടക്കൈയിലേക്ക് പോകുന്ന ചന്തക്കുന്നിൽ വഴിയെല്ലാം ബ്ലോക്കായി.

അതേസമയം അപകട മേഖലയിൽ നിന്ന് ആളുകളെ പൂർണമായും മാറ്റിപ്പാർപ്പിച്ചു.പുഴയിൽ നിന്നുള്ള മണ്ണും പാറയും ചെളിയും നീക്കം ചെയ്യുന്ന ജോലി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

Share This Post
Exit mobile version