Press Club Vartha

വി എസിന്റെ ആരോഗ്യ നിലയിൽ മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്ചുതാനന്ദൻ്റെ ആരോ​ഗ്യ നില ​ഗുരുതരമായി തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ ആരോഗ്യനില സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് നിലവിൽ വിഎസ് ഉള്ളത്. കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇൻ്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്‌പെഷ്യലിസ്റ്റുകളുടെ സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു വി എസിനെ പട്ടം എസ്‌യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Share This Post
Exit mobile version