Press Club Vartha

വിഴിഞ്ഞത്ത് 2 പേർക്ക് നായയുടെ കടിയേറ്റു

തിരുവനന്തപുരം: വിഴിഞ്ഞത്ത് 2 പേർക്ക് നായയുടെ കടിയേറ്റു. വിഴിഞ്ഞം ചൊവ്വരയിലാണ് സംഭവം. വയോധിക ഉൾപ്പെടെ രണ്ടു പേർക്കാണ് കടിയേറ്റത്. സൗണ്ട്സ് സിസ്റ്റം ഉടമ ഷൈൻ (41), ലീല (75) എന്നിവർക്കാണ് നായയുടെ കടിയേറ്റത്.

ലീലയെ വീട്ടിനുള്ളിൽ കയറിയായിരുന്നു നായ കടിച്ചത്. അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ലീല. രാവിലെ കട തുറക്കാനെത്തിയപ്പോഴായിരുന്നു ഷൈനിനെ നായ ആക്രമിച്ചത്. പരുക്കേറ്റ ഇരുവരും പുല്ലുവിള പ്രാഥമിക ആരോഗ‍്യകേന്ദ്രത്തിൽ ചികിത്സ തേടി.

Share This Post
Exit mobile version